കുടുക്കിൽ ഉമ്മരം ആക്രമണം:മുഖ്യ പ്രതി പോലീസ് പിടിയിൽ
താമരശ്ശേരി: കുടുക്കിൽ ഉമ്മരം ആക്രമത്തിൽ ഒരാൾ കൂടി പോലീസ് പിടിയിലായി.വ്യാപാരിയെ വെട്ടി കൊല്ലാൻ ശ്രമിക്കുകയും, വീടുകൾ ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയായ കുടുക്കിൽ ഉമ്മരം സ്വദേശി അയ്യൂബ് ഖാനാണ് പിടിലായത്.
കേസിലെ മറ്റു രണ്ടു പ്രതികളെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.താമരശ്ശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ്ഖാൻ (34) കുടുക്കിലുമ്മാരം,ആലപ്പടിമ്മൽ
കണ്ണൻ ഫസൽ എന്ന ഫസൽ (29)
എന്നിവരെയാണ് കഴിഞ ശനിയാഴ്ച ഡി. വൈ.എസ്.പി അറസ്റ്റ് ചെയ്തത്.
സംഭവത്തിന്ശേഷംകർണാടകയിൽഒളിവിൽ കഴിഞ്ഞ പ്രതികൾ നാട്ടിലേക്ക്പണം സംഘടിപ്പിക്കാനായി
വരുന്നതിനിടെയായിരുന്നു മുക്കം
കളൻതോട് വെച്ച് പിടിയിലായത്.കേസിൽ
പിടിയിലാവാനുള്ള ചുരുട്ട അയ്യൂബിന്റെ
ബന്ധുവിന്റെ വിവാഹവീട്ടിൽ വെച്ച്
പ്രതികൾ നാട്ടുകാരുമായി വാക്കേറ്റത്തിൽഏർപ്പെട്ടിരുന്നു. പിന്നാലെ ഏഴുമണിയോടെ
ഇറച്ചി വെട്ടുന്ന കത്തിയുമായെത്തി ആദ്യംനവാസിനെ കടയിൽ കയറി
വെട്ടുകയായിരുന്നു. കഴുത്തിനു വെട്ടിയത്നവാസ് തടഞ്ഞപ്പോൾ കൈപ്പത്തിപിളർന്നു. പിന്നെയും
വെട്ടാനോങ്ങിയപ്പോൾ നവാസ്
ഓടിരക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാരനായ മാജിദിനെ
വെട്ടാനായി മാജിദിൻ്റെ വീട്ടിലെത്തിയസംഘത്തെ കണ്ട് മാജിദ് റൂമിൽ കയറിവാതിൽ അടച്ചെങ്കിലും പ്രതികൾ വാതിൽ
വെട്ടിപൊളിച്ചു. അപ്പോഴേക്കും
ഓടിയെത്തിയ നാട്ടുകാരെ കണ്ട്
പിൻവാങ്ങിയ പ്രതികൾ നാട്ടുകരായ
ജവാദ്, അബ്ദുൽ ജലീൽ എന്നിവരുടെവീടുകളിലും
അക്രമം നടത്തിയ ശേഷം
സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍