ഉന്നത ജയികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും
താമരശ്ശേരി : താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ഉപഹാര വിതരണം നടത്തി.
പ്ലസ് ടു പരീക്ഷയിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പ്രസീത ടീച്ചർ എൻഡോമെന്റ് വിതരണവും ക്യാഷ് അവാർഡും നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഗീതാമണി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഉമ്മുക്കുൽസു, പിടിഎ വൈസ് പ്രസിഡന്റ് വിനോദൻ, എസ് എം സി ചെയർമാൻ മനോജ് ,പി .എം . അബ്ദുൽ മജീദ്, മുൻ പ്രിൻസിപ്പൽ ഹേമലത,എം ടി അബ്ദുൽ അസീസ്, ബിന്ദു വി ജോർജ്, ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ പ്രിൻസിപ്പൽ മഞ്ജുള യു. ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീന പി.പി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍