വിദ്യാർഥികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി വളർത്താൻ അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണംസർ എസ്റ്റേറ്റ് മുക്ക്
പൂനൂർ : വിവിധ മത്സര പരീക്ഷകളിൽ വിജയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം അവരെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി വളർത്താൻ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ആഹ്വാനം ചെയ്തു. പൂനൂർ ഗാഥ കോളേജ് 43-ാം വാർഷികത്തിൻ്റെ ഭാഗമായി എൽ.എസ്.എസ്, യു . എസ് . എസ്, എൻ. എം .എം എസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. റെജി അധ്യക്ഷത വഹിച്ചു. യു.കെ. ബാവ, പി.പി.അബ്ദുസ്സലാം , വി.പി. അബ്ദുൽ ജബ്ബാർ, സി.പി. മുഹമ്മദ്, ജാഫർ കോളിക്കൽ, ബി.ആർ. ബിന്ദു, സ്വാലിഹ ത്ത്, ഇഖ്ബാൽ, പി. ഷാരിഖ് , മുഹമ്മദലി പ്രസംഗിച്ചു. ഗിരീഷ് തേവള്ളി സ്വാഗതവും, പി.കെ. വനജ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍