വിവാഹവാഗ്ദാനം നൽകിയശേഷം ലൈംഗീകപീഡനം; യുവാവ് അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തുകയും, വിവാഹവാഗ്ദാനം നൽകിയശേഷം പലതവണ പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വടക്കൻ മൈനാഗപ്പള്ളി രാജാസുധ വീട്ടിൽ മിഥുൻ രാജ് (28) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്. 2021 മെയ്യിലാണ് സംഭവം.തുടർന്ന് ജൂലൈയിൽ പ്രലോഭിപ്പിച്ചുകൊണ്ടുപോയി സൂര്യനെല്ലിയിലെ റിസോർട്ടിൽ വച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം യുവതി കൊടുമൺ സ്റ്റേഷനിലെത്തി മൊഴിനൽകിയതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രാത്രി തന്നെ പ്രതിയെ വീടിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി. കോടതി മൊഴിരേഖപ്പെടുത്തുകയും ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍