പള്ളിപ്പുറം എ എൽ പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം മെയ് 5 ന്
താമരശ്ശേരി : പള്ളിപ്പുറം എ എൽ പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം പ്രശസ്ത സംവിധായകനും, പൂർവ്വ വിദ്യാത്ഥിയുമായ ഹരിഹരൻ ഞായറാഴ്ച( മെയ് 5) വൈ: 5 മണിക്ക് ഉദ്ഘാടനം ചെയ്യുംപ്രശസ്ത കവിയും പ്രാസംഗികനുമായ
ഡോ. പിയൂഷ് നമ്പൂതിരി , എഴുത്തുകാരനും പത്രപ്രവർത്തകനും, മായനവാസ് പൂനൂർ, പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ, തുടങ്ങിയവർ പങ്കെടുക്കും,
ഗാന്ധി പ്രതിമ അനാച്ഛാദനം, ശതാബ്ദി കവാടം ഉദ്ഘാടനം, നൂറിനപ്പുറം ഡോക്യുമെൻ്ററി പ്രകാശനം, ശതാബ്ദി സ്മരണിക ശതസ്മൃതിയുടെ പ്രകാശനവും ചടങ്ങിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍