താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം ; അഞ്ചുപേർക്കെതിരെ കേസ്

താമരശ്ശേരിയില്‍ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ  
കെഎസ്ആർടിസിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. 

ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയാണ് രാത്രി 12 മണിയുടെ  അക്രമം നടന്നത്. കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

ബസ് യാത്രക്കാരനായ സുൽത്താൻബത്തേരി സ്വദേശി മുഹമ്മദ് 
അഷ്റഫിന് അക്രമണത്തിൽ  പരിക്കേറ്റിരുന്നു.

അക്രമി സംഘത്തിലെ ഒരാൾ നേരത്തെ ബസിൽ കയറാൻ ശ്രമിച്ചിരുന്നു. സീറ്റില്ല എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഇതിനിടയിൽ കാറിലെത്തിയ അക്രമിസംഘം ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നത് കണ്ട് അത് തടയാൻ ശ്രമിച്ചതിനാണ് മുഹമ്മദ് അഷ്റഫിന് മർദനം ഏറ്റത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍