കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ്‌ പരിക്കേറ്റത്.

പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറു പേരുടെ ആരോഗ്യ നില തൃപ്തികരമാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് 17 വയസ്സാണ് പ്രായം. ലോറിയുടെ മുകളില്‍ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേര്‍ മിന്നലേറ്റ് താഴെ വീണു.

ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍