വെട്ടിഒഴിഞ്ഞ തോട്ടം എസ് എസ് എം യുപിയുടെ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു


കട്ടിപ്പാറ :വെട്ടിഒഴിഞ്ഞ തോട്ടം എസ് എസ് എം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച കായികപരിശീലനത്തിനു വേണ്ടി നവീകരിച്ച ഗ്രൗണ്ട് സ്കൂൾ മാനേജർ സി.കെ ആയിഷ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് കെ പി നാസർ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് പരിശീലനത്തിന് കായികാദ്ധ്യാപകരെ വിട്ടു തരുവാൻ ബി ആർസിയോട് അപേക്ഷിക്കുമെന്ന് പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ പറഞ്ഞു. സുബൈർ മാസ്റ്റർ, റഹീന ടീച്ചർ, നസീഫ് മാസ്റ്റർ, നാട്ടുകാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു. കാണികൾക്ക് ഇരിക്കാൻ ഗാലറി നിർമ്മിക്കാൻ ഗ്രാമ പഞ്ചായത്തിനോട് PEC മീറ്റിങ്ങിൽ അപേക്ഷിക്കുവാൻ തീരുമാനമെടുത്തായി ഹെഡ്മാസ്റ്റർ പറഞ്ഞു.