തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി
താമരശ്ശേരി:കോരങ്ങാട് - കോളിക്കൽ റോഡിൽ മദ്രസിന് സമീപം തോട്ടിലേക്ക് കക്കൂസ് മാലിന്യം തളളി. രാത്രിയാണ് സംഭവം. ടാങ്കറിൽ എത്തിച്ച മാലിന്യമാണ് തള്ളിയൊന്നും സംശയം.
അസഹ്യ ദുര്‍ഗന്ധം വമിച്ചതൊടെയാണ് നാട്ടുകാര്‍ മാലിന്യം തള്ളിയ വിവരം അറിയുന്നത്. അതേസമയം സംസ്ഥാനപാതയിൽ കോരങ്ങാട് - തച്ചംപൊയിൽ ഇന്നിവിടങ്ങളിൽ
ടാങ്കറിൽ എത്തിച്ച് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർ മൗനം പാലിക്കുന്നതാണ് മാലിന്യം തള്ളുന്നവർക്ക് ഗുണമാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍