താമരശ്ശേരി ചുരത്തിന് താഴെ കാറുകൾ കൂട്ടിയിടിച്ച് അപകടം
താമരശ്ശേരി: ചുരത്തിന് താഴെ അടിവാരം 28-ാം മൈലില്‍ കാറുകള്‍ കൂട്ടിയിടിച്ചു. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും ചുരം ഇറങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇരു കാറുകളുടേയും മുന്‍ ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും പോലീസും സ്ഥലത്തെത്തി കാറുകള്‍ നീക്കം ചെയ്ത ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍