ഈങ്ങാപ്പുഴയിൽ ചെമ്പ് കമ്പി മോഷ്ടിച്ച പ്രതി പിടിയിൽ
താമരശ്ശേരി:ഈങ്ങാപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയുടെ ചെമ്പുകമ്പി കവർന്ന മോഷ്ടാവിനെ താമരശ്ശേരി പോലീസ് പിടികൂടി.
ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പിൽ പി എസ് ഷഹനാദ് ആണ് പിടിയിലായത്.
തലയാട് പറച്ചി തോട്ടത്തിൽ ഷറഫുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് ചെമ്പുകമ്പി കവർന്നത്.തിരുവമ്പാടിയിൽ വെച്ചാണ് ഇന്നലെ രാത്രി പ്രതിയെ പോലീസ് പിടികൂടിയത്.ഇയാൾ കർണാടകയിലെ മംഗലാപുരത്തിന് സമീപം ഒളിവിലായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
കെട്ടിടത്തിൽ എ സി സ്ഥാപിക്കുന്നതിനും, വയറിംഗ് ആവശ്യത്തിനുമായി സൂക്ഷിച്ച ചെമ്പുകമ്പിയാണ് പ്രതി മോഷ്ടിച്ചത്.
സ്‌കൂട്ടറിൽ എത്തി മോഷണം നടത്തുന്ന ദൃശ്യങ്ങൾ cctv യിൽ പതിഞ്ഞിരുന്നു. ഫെബ്രുവരി നാലാം തിയ്യതി രാത്രിയായിരുന്നു കവർച്ച നടന്നത്.
താമരശ്ശേരി എസ് ഐ സജേഷ്.സി.ജോസ്, സ്പെഷ്യൻ സ്ക്വാഡ് അംഗങ്ങളായ എസ് ഐ രാജീവ് ബാബു,, ബിജു. പി, സീനിയർ സി.പി.ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ്.പി.പി, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍