അടിവാരത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുത തൂൺ ഇടിച്ചു തകർത്തു.


അടിവാരം: ദേശീയപാതയിൽ  അടിവാരത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത തൂൺ ഇടിച്ചു തകർത്തു. ആളപായമില്ല. വൈദ്യുതി വിതരണം മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 3:30 ഓടെ
ആയിരുന്നു അപകടം. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.