മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫണ്ട് സ്വീകരിച്ചു ഉദ്ഘാടനം നിർവഹിച്ചു
താമരശ്ശേരി: കോരങ്ങാട് മുസ്ലിംലീഗ് ശിഹാബ് തങ്ങൾ കെയറിന്റെ ആംബുലൻസ് ധനസമാഹരണം മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് വെച്ച് റിയാദ് കെഎംസിസി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി അംഗം ഒ പി കബീർൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. എംടി ആലി ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി പി ഹാഫിസ് റഹ്മാൻ, എ പി സമദ്, എപി മുഹമ്മദ് അലി,സികെ ജലീൽ, എൻപി ഇസ്മാഈൽ, ഇ കെ ഫജാസ്,പിസി ഇസ്മായിൽ, അബ്ദുറഹിമാൻ പി എം, വിപി സലാം, റിയാസ് വി പി, ഇസ്മായിൽ കല്ലിടുക്കിൽ, ഷബീർ കെ, ഷഹൽ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍