അന്ധവിശ്വാസം; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്നു
അരിയല്ലൂർ > തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു. മുത്തച്ഛൻ വീരമുത്തുവാണ് ഈ ക്രൂര കൃത്യം ചെയ്തത്. വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിത്തിരമാസത്തിൽ ജനിച്ച ആൺകുഞ്ഞ് ദോഷമാണെന്ന് വിശ്വസിച്ചാണ് കൊല. ജ്യോതിഷിയുടെ നിർദേശ പ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജ്യോതിഷി അറസ്റ്റിലായിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കൾക്കോ മുത്തശ്ശിക്കോ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. മൂന്ന് ദിവസം മുൻപ് കുട്ടിയെ വീട്ടിലെ ബാരലിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍