ചാവക്കാട് റോഡിൽ‌ നാടൻ ബോംബ് പൊട്ടിത്തെറിച്ചു


തൃശൂര്‍∙ ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിച്ചത്. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഒരു യുവാവ് പൊലീസ് കസ്റ്റഡിയിലായി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നതാണ് കണ്ടത്. പിന്നീട് സ്ഥലത്തു നിന്ന് ഗുണ്ടും വെളുത്ത കല്ലിന്റെ കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തുവും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള ബോംബ് സക്വാഡ് സ്ഥലത്തെത്തി. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് നാട്ടുകാരുടെ പ്രതികരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍