‌ഇരുന്നൂറോളം സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരവധി സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. ഇത്തരത്തിൽ 200ല്‍ അധികം പേരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായിയാണ് സൂചന.

കൂടെ പഠിച്ച വിദ്യാർത്ഥികളുടെയും മറ്റു സ്ത്രീകളുടെയും ചിത്രങ്ങളെല്ലാം ഇവര്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളാക്കി മാറ്റി. ഒന്നര വര്‍ഷത്തോളമായി യുവാക്കള്‍ ഇത്തരത്തില്‍ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.

ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശികളായ സിബിന്‍ ലൂക്കോസ്, എബിന്‍ ടോം ജോസഫ്, ജസ്റ്റിന്‍ ജേക്കബ് എന്നിവരാണ് ഇത്തരത്തില്‍ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചത്. ഇവരെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍