വായനാ ദിനാചരണവും സാഹിത്യ സമാജം ഉദ്ഘാടനവും സംഘടിപ്പിച്ചു.

താമരശ്ശേരി : കോളിക്കൽ ഇൻസ്റ്റിറ്റ്യൂട്ടോഫ് ക്വാളിറ്റീസ് സ്റ്റഡീസ് & റിസർച്ച് സെൻ്ററിൽ വായനാദിനാചരണവും സാഹിത്യ സമാജം ഉദ്ഘാടനവും സംഘടിപ്പിച്ചു. വായനാദിനാചരണം എഴുത്തുകാരനും ഗാനരചയിതാവു ജാഫർ കോളിക്കലും, സാഹിത്യ സമാജം പ്രമുഖ മിമിക്രി കലാകാരനും ഗായകനുമായ ഹസീബ് പൂനൂരും ഉദ്ഘാടനം ചെയ്തു. ഇ.വി. അബ്ബാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജാഫർ കോളിക്കലിനും,ഹസീബ് പൂനൂരിനും ഐക്യൂ എസ്. ആർ ഏർപ്പെടുത്തിയ സ്നേഹോപഹാരം പി.പി. അബ്ദുൽ അസീസ് വിതരണം ചെയ്തു. നൗഫൽ മൂന്നിയൂർ ആശംസാ പ്രസംഗം നിർവ്വഹിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രമുഖ ഖുർആൻ പണ്ഡിതനും, ഐക്യു എസ് ആർ ഡയറക്ടറുമായ നൗഷാദ് കാക്കവയൽ സ്വാഗതവും ഒ.എം. നജ്മൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍