താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ സംഘർഷം
താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആർഡി കോളേജിൽ സീനിയർ വിദ്യാർത്ഥികളും, ജൂനിയർ വിദ്യാർത്ഥികളും ഏറ്റുമുട്ടി. ഒരു മണിയോടെ ആരംഭിച്ച സംഘർഷം വൈകിട്ട് നാലുമണിയോടെ വീണ്ടും ആരംഭിക്കുകയായിരുന്നു.
സംഘർഷത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂനിയർ വിദ്യാർത്ഥിയായ സൈനുൽ ആബിദിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഘർഷ സാധ്യത ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് കോളേജ് കാമ്പസിൽ പോലീസ് നിലയുറപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍