കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍
താമരശ്ശേരി: ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അർദ്ധരാത്രി ബസ് താമരശ്ശേരിയിൽ എത്തിയപ്പോൾ യുവതി പരാതി നൽകുകയായിരുന്നു.
ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയത്
തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.
ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍