വായനാദിനത്തോടനുബന്ധിച്ച് പബ്ലിക് ലൈബ്രറി സന്ദർശനവും പുസ്തക പരിചയപ്പെടലും സംഘടിപ്പിച്ചു
താമരശ്ശേരി : കോരങ്ങാട് പബ്ലിക് ലൈബ്രറി ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായികോരങ്ങാട് ജി എൽ പി സ്കൂളിലെ കുട്ടികൾ വായനശാല സന്ദർശിക്കുകയും ലൈബ്രറിയുടെ പ്രവർത്തനങ്ങളെപ്പറ്റി മനസ്സിലാക്കുകയും പുസ്തകങ്ങളെ പരിചയപ്പെടുകയും ചെയ്തു .
പ്രസ്തുത പരിപാടിയിൽ പൂർവ്വപ്രധാന അധ്യാപികയുംലൈബ്രറിയുടെ ഭാരവാഹിയുമായ മോളി ടീച്ചർ നേതൃത്വം നൽകി ചടങ്ങിൽ ലൈബ്രറിയുടെ സെക്രട്ടറി പി എം അബ്ദുൽ മജീദ് കുട്ടികളെ സ്വാഗതം ചെയ്തു .ലൈബ്രറിയുടെ പ്രവർത്തനം ലൈബ്രറിയൻ നാരായണ മാസ്റ്റർ വിവരിച്ചു ലൈബ്രറി അംഗം റഫീഖ് കൊരങ്ങാട് തുടങ്ങിയവരും പങ്കെടുത്തു. പ്രധാന അധ്യാപകനായ മനോജ് മാസ്റ്റർ മറ്റ് അധ്യാപകരും എൽപി സ്കൂൾ പിടിഎ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു കുട്ടികൾക്ക് മിട്ടായി വിതരണം ചെയ്തു. ചെറിയ പ്രായത്തിലെ പുസ്തകം വായനയും അതുകൊണ്ടുള്ള ഗുണങ്ങളും കുട്ടികൾക്ക് പകർന്നു നൽകുകയും എന്ന ഈ പ്രവർത്തനം വളരെ വേറിട്ട രീതിയിലുള്ള അനുഭവമായിരുന്നു .
വായന ദിന പരിപാടിയുടെ ഭാഗമായി ജൂൺ് 23ന് ഞായറാഴ്ച മൂന്നുമണി മുതൽ ലൈബ്രറി ഹാളിൽ വച്ച് ക്വിസ് മത്സരവും വായനാ മത്സരവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിക്കുന്നുണ്ട് എല്ലാവർക്കും സ്വാഗതം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍