രാത്രികാല പെട്രോളിങ്ങിനിടെ പോലീസ് പിടികൂടിയത് വൻ ലഹരിമരുന്ന് ശേഖരം .സംഭവം കോരങ്ങാട്
താമരശ്ശേരി:താമരശ്ശേരി ട്രാഫിക് പോലീസിന്റെ രാത്രികാല പട്രോളിങ്ങിനിടെ ശനിയാഴ്ച പുലർച്ചെ നാല് മണിയ്ക്കാണ് കോരങ്ങാട് സമീപം നിർത്തിയിട്ട ഗുഡ്‌സ് വാഹനത്തിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത്.
32 ചാക്ക് നിരോധിത പുകയില ഉൽപ്പന്നവും 750 പാക്കറ്റുകൾ വീതമുള്ള 28 ചാക്ക് ഹാൻസും, 1560 പാക്കറ്റുകൾ വീതമുള്ള നാല് ചാക്ക് തമ്പാക്കുമാണ് പോലീസ് പിടിച്ചെടുത്തത്.
വാഹനത്തിലുണ്ടായിരുന്ന മലപ്പുറം കോട്ടക്കൽ കോട്ടൂർ ഇന്ത്യാനൂർ ഒളകരത്തൊടി സജീറിനെ(43)നെ കോട്പ ആക്ടിലെ 6, 24 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ഷിഹാബ് എന്ന യുവാവ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
ട്രാഫിക് എസ്.ഐ എൻ.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍