ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റി യോഗദിനാഘോഷം സംഘടിപ്പിച്ചു.
താമരശ്ശേരി: ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റി യോഗദിനാഘോഷം സംഘടിപ്പിച്ചു.
പഴശ്ശിരാജ വിദ്യാമന്ദിരത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ യോഗ സന്ദേശം നൽകി.
മണ്ഡലം ജനറൽ സെക്രടറി വത്സൻ മോടോത്ത് സ്വാഗതവും ബബീഷ് എ കെ നന്ദിയും പറഞ്ഞു.
യോഗാചാര്യ ഷൈമ വിനോദ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. പ്രാണായാമം, സൂര്യനമസ്കാരം, വജ്രാസനം, താഡാസനം, പാദ ഹസ്താസനം തുടങ്ങിയവ പരിശീലിപ്പിച്ചു.
പരിപാടിക്ക് ദേവദാസ് കൂടത്തായ്, കെ.സി.രാമചന്ദ്രൻ ,മുരളീകൃഷ്ണൻ .വി ,
കെ.കെ .വേലായുധൻ, സതീഷ് കൂടത്തായ്
എന്നിവർ നേതൃത്വം നൽകി.
യോഗാചാര്യ ഷൈമ വിനോദിനെ ഗിരീഷ്
തേവള്ളി പൊന്നാട അണിയിച്ച് ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍