കരുക്കൾ നീക്കി നേതാക്കൾ, ഇന്ന് സുപ്രധാന യോഗങ്ങൾ


ന്യൂഡൽഹി ∙ ഹിന്ദി ഹൃദയഭൂമിയിലെ ആഘാതത്തിൽ ശോഭ കുറഞ്ഞെങ്കിലും 240 സീറ്റുകളുമായി ബിജെപി ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. എൻഡിഎ ഘടകകക്ഷികളെയും ഒപ്പം കൂട്ടി
നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350–ാം വാർഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു രാവിലെ 11.30നു ചേരുന്നുണ്ട്. 

അടുത്ത മന്ത്രിസഭയുടെ 100 ദിവസത്തെ പരിപാടികൾ സംബന്ധിച്ച് ആലോചനയുണ്ടാകുമെന്നാണു സൂചന. അതേസമയം, ഇന്ത്യാസഖ്യവും മന്ത്രിസഭാ രൂപീകരണ സാധ്യതകളാരായുന്നുണ്ട്. ചന്ദ്രബാബു നായിഡുവും നിതീഷ്കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിർന്ന നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തിയത് കൗതുകമുണർത്തിയിട്ടുണ്ട്. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യാസഖ്യം യോഗം ചേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍