സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


താമരശ്ശേരി : സഹചാരി സെന്റർ കോരങ്ങാടും ആൽഫാ കെയർ ലബോറട്ടറി സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 


കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൗസർ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം നിർവഹച്ചു .എം ടി ആലിഹാജി അധ്യക്ഷനായ ചടങ്ങിൽ ഡോ : അബ്ദുള്ള കുട്ടി , റഷീദ് ഫൈസി പരതക്കാട് , അബ്ദുറഹിമാൻ മുസ്‌ലിയാർ , മിദ്‌ലാജ് അലി ഉസ്താദ് , വിപി സലാം , റിയാസ് അൻവർ ,എ പി സമദ് ,സി കെ ജലീൽ ,പി എം അബ്ദുറഹിമാൻ ,പി ടി മുഹമ്മദ് ,റാഫി ഉസ്താദ് ,ലത്തീഫ് കുഞ്ഞാപ്പ ,വിപി റിയാസ് , ലയൻ,റിനി കൃഷ്ണ,അമയ ഗോപാൽ , ഷഹൽ ,മുസമ്മിൽ ,ഷബീർ എന്നിവർ പങ്കെടുത്തു.

ക്യാമ്പിൽ നൂറോളം ആളുകൾക്ക് ജീവിത ശൈലി രോഗ നിർണയവും തുടര്‍ചികിത്സയും നൽകി .സഹചാരി സെന്റർ ബ്ലഡ് ഡോനെഷൻ ടീം  ഇന്ന് മുതൽ കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍