നസ്രത്ത് എൽ പി സ്കൂളിൽ വായനവാരം ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ : നസ്രത്ത് എൽപി സ്കൂളിൽ വായനവാരത്തിന് തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി നിർവഹിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചെറുപ്പത്തിലെ തന്നെ വായന ഒരു ശീലമാക്കണമെന്നും വായന വളർത്താനും വിപുലപ്പെടുത്താനും എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.കുട്ടികളിലെ പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷപദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉദ്ഘാടന ദിവസമായ ഇന്ന് കുട്ടികൾക്കായി വായനയുടെ ലോകം തുറന്നുകൊണ്ട് പുസ്തക പ്രദർശനം നടത്തി. വ്യത്യസ്തങ്ങളായ പുസ്തകങ്ങൾ കുട്ടികളിലേറെ കൗതുകമുണർത്തി. കഥാരചന കവിതാരചന, തുടങ്ങി കുട്ടികളുടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ചിപ്പി ടീച്ചർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ എസ് ർ ജി കൺവീനർ ശ്രീമതി ബിന്ദു ബെന്നി ആശംസകൾ അറിയിച്ചു സംസാരിക്കുകയും സ്റ്റാഫ് സെക്രട്ടറി അരുൺ കെ ജെ നന്ദി പറയുകയും ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് മീന ക്രിസ്റ്റി കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായിഒരാഴ്ച നീണ്ടുനിൽക്കുന്ന നിരവധി പരിപാടികൾ അധ്യാപകർ കുട്ടികൾക്കായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അധ്യാപകരായഅരുൺ ജോർജ്, മഷുദ്, ബുഷറ സി, ഷിൽജ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍