ചുങ്കം ബാർ ജീവനക്കാരന് കുത്തേറ്റ സംഭവം, റിസോർട്ട് ജീവനക്കാരൻ പിടിയിൽ
താമരശ്ശേരി :ചുങ്കം ഹസ്തിനപുരി ബാറിൽ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ റിസോർട്ട് ജീവനക്കാരൻ പിടിയിൽ.താമരശ്ശേരി അമ്പലക്കുന്ന് വിജുവിനെ കത്തികൊണ്ട് കഴുത്തിന് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി
വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനും അത്തോളി മൊടക്കല്ലൂർ താഴെക്കുനി പനോളി സ്വദേശി യുമായഅൻവറി (48)നെയാണ് താമരശ്ശേരി പോലീസ് വൈത്തിരിയിൽ വെച്ച് പിടി കൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും വൈത്തിരിയിലേക്ക് പോകുന്ന വഴി അൻവർ മദ്യപിക്കാൻ ബാറിൽ കയറി.അവിടെ വെച്ച് സപ്ലെയറുമായിവാക്കേറ്റമുണ്ടാവുകയും, വിജു പ്രശ്നത്തിൽ ഇടപെടുകയും അൻവറിന് മർധനമേൽക്കുകയും ചെയ്തു.പുറത്തിറങ്ങി ബാഗിൽ നിന്നും കത്തിയെടുത്ത് തന്നെ മർദിച്ച വിജുവിനെ ബാറിന്റെ വരാന്തയിൽ വെച്ച് കഴുത്തിൽ കുത്തുകയായിരുന്നു .
താമരശ്ശേരി ഡി.വൈ.എസ്.പി എം. പി വിനോദിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ കെ.ഒ പ്രദീപും ക്രൈം സ്ക്വോഡ് അംഗങ്ങളും വൈത്തിരിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍