കണ്ണൂരിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കണ്ണൂർ∙ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ആദിൻ ബിൻ മുഹമ്മദ് (13), മുഹമ്മദ് മിസ്‌ബൽ അമീൻ (10) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുട്ടികൾ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുളത്തിൽനിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാൾ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍