മുന്നൊരുക്കം' പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന കുടുംബങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
കട്ടിപ്പാറ : പ്രകൃതി ദുരന്തഭിഷണി നേരിടുന്ന കട്ടിപ്പാറ പഞ്ചായത്തിലെ 1, 2, 15 വാർഡുകളിലെ താമസക്കാർക്ക് കട്ടിപ്പാറ വില്ലജ് ട്രോമാകെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് ''മുന്നൊരുക്കം' കല്ലുള്ള തോട് ഹോമിയോ ഡിസ്പൻസറി ഹാളിൽ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് . പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ സുരജ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ള തോട് ആശംസകളർപ്പിച്ചു.ഷംസുദ്ദീൻ എകരൂൾ ക്ലാസ്സിന് നേതൃത്വം നൽകി.
വില്ലേജ് ഓഫീസർ . വി.ബഷീർ സ്വാഗതവും ശ്രീ. അസീസ് പിലാക്കണ്ടി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍