സംസ്ഥാനപാതയിൽ റോഡ് പണിയിലെ അപാകത പരിഹരിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചംപൊയിൽ യൂണിറ്റ്
താമരശ്ശേരി:റോഡ് പണിയിലെ അപാകത മൂലം ഓവുചാലുകളിൽ കൂടി വെള്ളം ഒഴുകാതെ മുഴുവൻ വെള്ളവും റോട്ടിൽ കൂടി ഒഴുകുന്നതിനാൽ സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് തച്ചംപൊയിൽ യൂണിറ്റ് ജനറൽബോഡി ആവശ്യപ്പെട്ടു. വാർഷിക ജനറൽബോഡി യോഗവും തെരഞ്ഞെടുപ്പും കോഴിക്കോട് ജില്ലാ സെക്രട്ടറി പി സി അഷ്റഫ് നിർവഹിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി നിയോജകമണ്ഡലം പ്രസിഡണ്ട് എ കെ അബ്ദുല്ല മുഖ്യാതിഥി ആയ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് എ കെ മുഹമ്മദലി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി പി നസറുദ്ദീൻ സ്വാഗതവും ട്രഷറർ വി കെ ഷൈജു നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ കെ മുഹമ്മദലി പ്രസിഡന്റ്. ടിപി നസറുദ്ദീൻ ജനറൽ സെക്രട്ടറി. വി കെ ഷൈജു എന്നിവരെ തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍