കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് മാതാവിന് ഗുരുതര പരിക്ക്


താമരശ്ശേരി : കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് മാതാവിന് ഗുരുതര പരിക്ക്.
പുതുപ്പാടി   കൈതപ്പൊയിൽ ചെമ്മരംപ്പറ്റ ജാനകി (75) നാണ് തലക്ക് വെട്ടേറ്റത്.
രാത്രി 9 മണിയോടെയാണ് സംഭവം.

മൂത്ത മകൻ ബാബുവാണ് മാതാവിനെ വെട്ടിയത്.  താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം ജാനകിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍