ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു


താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു. താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക്  കാറിൽ യാത്ര ചെയ്യുന്നതിനിടെ തളർന്നുവീഴുകയായിരുന്നു. താമരശ്ശേരി ചുങ്കം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആയിരുന്നു.

മൃതദേഹം പരപ്പനങ്ങാടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: നസീറബീബി. മക്കൾ: ഷാഹറാബാനു, ഷബിൻഷാദ്, ഷഹനാ ഫാത്തിമ.

മരുമകൻ: അബ്ദു.

സഹോദരങ്ങൾ: കദീശേയി (കൽപ്പറ്റ), സുലൈഖ (വേങ്ങര), പരേതനായ മുഹമ്മദ് (റങ്ക്), ബഷീർ, ജമീല, അബ്ബാസ്, റസാഖ്, സഫിയ, സുഹറാബി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍