മരക്കൊമ്പുകൾ ഇലക്ട്രിക് പോസ്റ്റിലേക്ക് പൊട്ടിവീണു: സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥിക്ക് പരിക്ക്

മലപ്പുറത്ത് ഇലക്ട്രിക് പോസ്റ്റിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. വിദ്യാർത്ഥിയുടെ കാലിനാണ് പരിക്കേറ്റത്. മലപ്പുറം പന്തല്ലൂർ കടമ്പോടാണ് സംഭവം.

പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏറെകാലമായി മരം മുറിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചിരുന്നെങ്കിലും അധികാരികൾ വേണ്ട നടപടി എടുത്തിട്ടില്ല എന്നും ആക്ഷേപമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍