കൂരാച്ചുണ്ട് ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്രശബ്ദം : കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു


ബാലുശ്ശേരി:കൂരാച്ചുണ്ട് പഞ്ചായത്തില്‍ 
ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പുത്തേട്ട് ഭാഗത്ത് ഭൂമിക്കടിയിലുണ്ടായ ഉഗ്ര ശബ്ദം ജനങ്ങളില്‍ ഭീതി പരത്തി. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദമാണ് പ്രദേശവാസികള്‍ കേട്ടത്. കല്ലാനോട്, പൂവത്തുംചോല മേഖലകളിലു  ശബ്ദം കേട്ടതായി ജനങ്ങള്‍ പറയുന്നു. ഇവിടെ വലിയ പാറക്കല്ലുകളും മറ്റും താഴോട്ട് ഉരുണ്ട് വന്നിട്ടുണ്ട്. ഇവ തങ്ങിനില്‍ക്കുകയാണ്. പുത്തേട്ട് താഴെ തോടിനോട് ചേര്‍ന്ന മേഖലയില്‍ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.  മുന്‍പ് മലയിടിച്ചില്‍ ഭൂമിക്ക് വിള്ളല്‍ സംഭവിച്ച മേഖലയാണ് ഇത്. പഞ്ചായത്ത് മെംബര്‍മാരായ സിമിലി ബിജു, അരുണ്‍ ജോസ്, കൂരാച്ചുണ്ട് എസ് എച്ച് ഒ എല്‍. സുരേഷ് ബാബു എന്നിവര്‍ സ്ഥലത്ത് എത്തി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍