തച്ചംപൊയിലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
താമരശ്ശേരി: തച്ചംപൊയിൽ ആത്മ മെഡി സെന്ററും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് തച്ചംപൊയിൽ ബസ് സ്റ്റോപ്പിന് സമീപത്തുള്ള ആത്മ മെഡി സെന്ററിൽ പുരോഗമിക്കുന്നു.
ക്യാമ്പിന്റെ ഔപചാരിക ഉത്‌ഘാടനം റംല കാദർ സി.പി (വാർഡ് മെമ്പർ 18), ആർഷ്യ ബി.എം (വാർഡ് മെമ്പർ 17) എന്നിവർ ചേർന്ന് നിർവഹിച്ചു. റഫീഖ് താമരശ്ശേരി, ഖാദർ, ബേസിൽ (ശാന്തി ഹോസ്പിറ്റൽ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ശാന്തി ഹോസ്പിറ്റലിലെ ഡോ. ഫവാസ് (ജനറൽ മെഡിസിൻ), ഡോ. ജോർജ് ഫിലിപ്പ് (നേത്രരോഗം), ഡോ. ഫസീല (ENT) എന്നീ ഡോക്ടർമാരുടെ നേതൃത്ത്വത്തിൽ സൗജന്യ കൺസൾട്ടേഷൻ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്യാമ്പിനോടനുബന്ധിച്ചു സൗജന്യ ഷുഗർ, പ്രഷർ, BMI പരിശോധനയും നടത്തുന്നുണ്ട്. രാവിലെ 10 മണി മുതൽ ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക് 2 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍