കട്ടിപ്പാറയിൽ സലഫി കടുംബ സംഗമം

കട്ടിപ്പാറ : " തൗഹീദ് അജയ്യമാണ് " എന്ന സന്ദേശവുമായി സലഫി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഏറെ ശ്രദ്ധേയമായി. ശക്തമായ മഴ ഉണ്ടായിട്ടു പോലും സ്ത്രീകൾ ഉൾപടെ ഇരുനൂറിലധികം ആളുകൾ സംഗമത്തിൽ പങ്കെടുക്കാൻ എത്തിചേർന്നു. അബ്ദുൽ ഹാദി ഖുർആൻ പാരായണം നടത്തി. വിസ്‌ഡം  ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് നാസർ മദനി പൂനൂർ അധ്യക്ഷത വഹിച്ചു. പൂനൂർ മണ്ഡലം കെ.എൻ.എം. സെക്രട്ടരി വി.കെ.സി. ഉമർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ ഇസ്ലാഹീ പണ്ഡിതനും വാഗ്മിയുമായ സുലൈമാൻ മുസ്ലിയാർ ചൊക്ലി മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ ഇസ്‌ലാഹീ പണ്ഡിതന്മാരായ അബ്ദുറഷീദ് കുട്ടമ്പൂർ , ഹാഫിസുറഹ്മാൻ പുത്തൂർ എന്നിവർ ക്ലാസെടുത്തു. മുസ്‌ലിം സമൂഹം അനർഹമായ പലതും നേടിയെടുക്കുന്നുണ്ടെന്ന ചില കോണുകളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ യാഥാർഥ്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാവണമെന്ന് സംഗമം ഒരു പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു.
പൂനൂർ മണ്ഡലം കെ.എൻ.എം. വൈസ് പ്രസിഡണ്ട് എം.സി. അബ്ദുറഹിമാൻ മാസ്റ്റർ, ജനറൽ സെക്രട്ടരി സുലൈമാൻ മാസ്റ്റർ, ദഅവാ വിംഗ് കൺവീനർ പി.പി. അബ്ദുസ്സലാം മാസ്റ്റർ, വിസ്ഡം ഓർഗനൈസേഷൻ പൂനൂർ മണ്ഡലം പ്രസിഡണ്ട്  സംസം അബ്ദുറഹിമാൻ, വി.കെ. ഉനൈസ് സ്വലാഹി, അബ്ദുറഹിമാൻ ഫാറൂഖിപുത്തൂർ,മുഹമ്മദലി മൗലവി കട്ടിപ്പാറ, ഷാജി മണ്ണിൽ കടവ്, സൈഫുല്ല കട്ടിപ്പാറ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. അബ്ദുല്ല അമരാട് സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍