NTA പരീക്ഷ നടത്തിപ്പിൽ വീഴ്ച; SSF കട്ടിപ്പാറ സെക്ടർ പ്രതിഷേധറാലി സംഘടിപ്പിച്ചു

കട്ടിപ്പാറ:രാജ്യത്തെ സുപ്രധാന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട NTA 
പരീക്ഷ നടത്തിപ്പിൽ തുടരെ തുടരെ വീഴ്ച വരുത്തുന്നതിനെതിരെ SSF കട്ടിപ്പാറ സെക്ടർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന NTA യുടെ കെടുകാര്യസ്ഥതയെ വളരെ ഗൗരവമായി കാണുകയാണ് SSF.
വളരെ കാലമായി ഈയൊരു സംശയാസ്പതമായ കാര്യങ്ങൾ NTA യിൽ കണ്ട് വരുന്നുണ്ടെങ്കിലും 
ഈയിടെയായി UGC നെറ്റ് പരീക്ഷകൾ റദ്ദാക്കിയതോടെ രാജ്യവ്യാപകമായി NTA ക്കെതിരെ പ്രതിഷേതം ഉയരുന്ന സാഹചര്യത്തിലാണ് SSF കട്ടിപ്പാറ സെക്ടർ 
പ്രതിഷേധ സംഘടിപ്പിച്ചതെന്നതും ഏറെ ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ വിദ്യാർത്ഥി സമ്പത്തിനെ സാരമായി ബാധിക്കുന്ന 
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അനാസ്ഥക്കെതിരെ കേരളത്തിലെ 700 സെക്ടർ കേന്ദ്രങ്ങളിൽ  സമരശബ്ദമുയർത്തുന്നതിന്റെ ഭഗമായിട്ടാണ് കട്ടിപ്പാറയിലും 
പ്രതിഷേധം സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍