നിറവ് 2024,എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു


താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ് കൂളിൽ നിറവ് 2024 സംഘടിപ്പിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.


താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ്ഖാൻ ഉദ്ഘാsനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ റംല ഖാദർ വിദ്യാർഥികളെ മെമൻറോ നൽകി ആദരിച്ചു.വായന വാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്കും,രക്ഷിതാക്കൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നsത്തി.ബഷീർ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു.സ്കൂളിൽ നിന്ന് സ്ഥലം മാറിപ്പോക്കുന്ന  അധ്യാപകർക്കുള്ള  പി.ടി.എ യുടെ ഉപഹാര സമർപ്പണവും നടത്തി.ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം പറഞ്ഞു.എസ്.എം.സി ചെയർമാൻ ഇസ്ഹാഖ് ചാലക്കര അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍