വിദ്യാർത്ഥികളെ ദുരിതത്തിലാക്കി സ്കൂൾ അധികൃതരുടെ വക നടപ്പാതയിൽ വെള്ളച്ചാട്ടം ; മൈതാനം പാടത്തിന് തുല്യം
താമരശ്ശേരി : താമരശ്ശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിലെ വെള്ളമാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ നടന്നുപോകുന്ന നടപ്പാതയിലേക്ക് ഒഴുക്കിവിടുന്നത്.
ഇവിടെ വലിയ വാഹനം നിർത്തിയാൽ റോഡുകളിലൂടെ വിദ്യാർത്ഥികൾക്ക് നടക്കേണ്ടി വരും ഇതുമൂലം അപകടസാധ്യതയും ഏറെയാണ്.
സ്കൂൾ മൈതാനം പാടത്തിന് തുല്യം..
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മൈതാനം ആവട്ടെ വെള്ളം നിറഞ്ഞു പാടത്തിന് തുല്യം
രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിനും കായിക പ്രേമികൾക്കും ഉപകാരമില്ലാതായി.
ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്
സ്കൂൾ അധികൃതർ മറ്റ് സ്കൂളുകളിൽ നിന്നും ഇവിടെ കായിക പരിശീലനത്തിനായി
കുട്ടികൾ വരാറുണ്ട് പ്രശ്നത്തിന് അടിയന്തര പരിഹാരംകാണണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍