കാലവർഷക്കാലത്തെ ഏറ്റവും കനത്ത മഴ;പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു
പൂളക്കടവ് നടപ്പാലം
താമരശ്ശേരി:സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഈ കാലവർഷക്കാലത്തെ ഏറ്റവും കനത്ത മഴ. വടക്കൻ കേരളത്തിൽ ദിവസങ്ങളായി തോരാമഴയാണ്. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 55 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും മലയോര ജില്ലകളില് ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.
അതേസമയം പൂനൂർ പുഴയിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു കട്ടിപ്പാറ തലയാട് മേഖലയിൽ തുടർച്ചയായ മഴ കാരണമാണ് വെള്ളം ഉയർന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍