മഴ കനത്തു; ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി

.
താമരശ്ശേരി: വീണ്ടും മഴ കനത്തു.  കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിലും വയനാട് മേപ്പാടി മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മേപ്പാടിയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വി.എച്ച്.എസ്.സി. സ്കൂൾ, മുണ്ടക്കൈ യു.പി. സ്കൂൾ, പുത്തുമല സ്കൂൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

 ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുലർച്ചെമുതൽ പെയ്യുന്ന മഴയിൽ ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി. അടിവാരം കൈതപ്പൊയിൽ പ്രദേശത്തുള്ളവർ വീടുകളിൽ കുടുങ്ങി. ചെമ്പുകടവ് ഭാഗത്തെ ആദിവാസി കുടുംബങ്ങൾ അപകടഭീക്ഷണിയിലാണ്."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍