കാർഗിൽ വിജയ് പരിപാടിയിൽ പങ്കാളികളായി നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.സി.സി. കേഡറ്റുകൾ.
റിപ്പോർട്ടർ :ഫൈസൽ നാറാത്ത്
നടുവണ്ണൂർ: കാർഗിൽ വിജയ് ദിവസത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.
കാനത്തിൽ ജമീല എം.എ.ൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഡി. കെ. പാത്ര മുഖ്യാതിഥിയായി.കുട്ടികൾക്കൊപ്പം സ്‌കൂൾ എൻ.സി.സി. എ.എൻ.ഒ.പി. കെ. രമ്യയും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍