കോട്ടപ്പുഴ അഴിമുഖത്ത് മത്സ്യത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
പയ്യോളി > കോട്ടപ്പുഴ അഴിമുഖത്ത് മത്സ്യത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മലപ്പുറം ജില്ലയിലെ ചേളാരി പെരുവള്ളൂർ പഞ്ചായത്തിലെ കാളമ്പ്രാട്ടിൽ ഷാഫി (40) യെയാണ് കാണാതായത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ ' കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മീൻ പിടിക്കാനെത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലുണ്ടായിരുന്നതാണ് ഷാഫി.
ശക്തമായ ഒഴുക്കിലും തിരയിലും പെട്ട് കടലിൽ വീഴുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറഞ്ഞു. പയ്യോളി പൊലീസും വടകരയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍