ബൈക്കിൽ സഞ്ചരിക്കവെ അമ്മയുടെ കൈയിൽ നിന്ന് താഴെ വീണ കുഞ്ഞിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കിൽ സഞ്ചരിക്കവെ അമ്മയുടെ കൈയിൽ നിന്ന് വീണ് കുഞ്ഞിന് ദാരുണാന്ത്യം. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. എട്ട് മാസം പ്രായമായ മുഹമ്മദ് ആണ് മരിച്ചത്. പുവത്തിൽ അസ്ലമിന്റെ മകനാണ് മുഹമ്മദ്. മറ്റൊരു വാഹനം റോഡിന് കുറുകെ വന്ന് വെട്ടിച്ചതോടെ ഈ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇതോടെ അമ്മയുടെ കൈയിലിരുന്ന കുഞ്ഞ് താഴെ വീഴുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍