റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ സ്ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയി ;കുട്ടി ഡ്രൈവർ’ ഓടിച്ചകാർ പോലീസ് പിടികൂടി


എലത്തൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ സ്ത്രീയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ പയ്യോളി അങ്ങാടി സ്വദേശിയായ ‘കുട്ടി ഡ്രൈവർ’ ഓടിച്ചകാർ പോലീസ് പിടികൂടി.

വെള്ളിയാഴ്ച വൈകുന്നേരം 5.30-ഓടെ എലത്തൂർ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. നഗരത്തിൽനിന്ന് പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്. റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയെ ശ്രദ്ധിക്കാതെ കടന്നുകളഞ്ഞ കാറിനെ തിരുവങ്ങൂർ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ തൊട്ടുപിന്നിൽ സഞ്ചരിച്ച ബൈക്ക് യാത്രക്കാരൻ കാറിനെ തടയുകയായിരുന്നു. ബൈക്കിനെയും ഇടിച്ചു തെറിപ്പിക്കാൻ ശ്രമമുണ്ടായി. പിന്നാലെ എത്തിയ പോലീസ് കാർ കസ്റ്റഡിയിലെടുത്തു.

വണ്ടി ഓടിച്ച ആൾ ഉൾപ്പെടെ പ്രായപൂർത്തിയാവാത്ത മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. കാറിൽനിന്ന് അസ്വാഭാവികമായ ഒന്നും കണ്ടെടുത്തിട്ടില്ല. പോലീസ് ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടു. ആശുപത്രിയിലായ സ്ത്രീയുടെ മൊഴി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍