വിദ്യാരംഗം കലാ സാഹിത്യവേദി ഉത്ഘാടനം ചെയ്തു
വെട്ടിഒഴിഞ്ഞ തോട്ടം: വി ഒ ടി ജി എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെ ഉത്ഘാടനം വിവിധ കലാപരിപാടികളോടെ നടന്നു.
പി ടി എ പ്രസിഡന്റ് സംഷീർ എ പി അധ്യക്ഷനായ ചടങ്ങ്
അധ്യാപകനും നാടൻ പാട്ട് കലാകാരനുമായ ശ്രീ : വിജയൻ മാസ്റ്റർ വ്യത്യസ്തമായ കലാപരിപാടികളോടെ ഉൽഘാടനം ചെയ്തു.
പ്രമുഖ വ്യവസായി
Dr. അബ്ദുറഹ്മാൻ വി ഒ ടി മുഖ്യാതിഥി ആയിരുന്നു. സ്കൂളിന്റെ വികസന മുന്നേറ്റങ്ങളിൽ എപ്പോഴും കൂടെയുണ്ടാകുമെന്ന് ഗണിത മാഗസിൻ പ്രകാശനം ചെയ്ത് സംസാരിക്കവേ അദ്ദേഹം അറിയിച്ചു.
ദീപമോൾ (SRG കൺവീനർ),
സൈഫുന്നിസ (അറബിക് ക്ലബ് ),
അനുരൂപ എസ് ബി (ഗണിത ക്ലബ് ) ,
റഫീദ മുജീബ് (എം പി ടി എ ചെയർപേഴ്സൺ ) എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ സ്വാഗതവും , വിദ്യാരംഗം കൺവീനർ ഹസ്ന വി കെ നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍