വീണ്ടും നിധി; കണ്ണൂർ ചെങ്ങളായിയിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ വീണ്ടും നിധി കണ്ടെത്തി
കണ്ണൂർ ചെങ്ങളായിയിൽ ഇന്നലെ നിധി കണ്ടെത്തിയ സ്ഥലത്തുനിന്ന് വീണ്ടും നിധി കണ്ടെത്തി. മൂന്നുവെള്ളി നാണയവും ഒരു സ്വര്‍ണമുത്തുമാണ് ഇന്ന് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് ഇൗ നിധിയും കണ്ടെത്തിയത്.
അതേസമയം, കണ്ണൂർ ചെങ്ങളായിയിൽ സ്വകാര്യ ഭൂമിയിൽ നിന്ന് തൊഴിലാളികൾ കണ്ടെത്തിയ നിധി പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിപ്പായി ഗവൺമെന്‍റ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് നിധി കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധി കണ്ടത്. 17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ,കാശി മാലയുടെ നാല് പതക്കങ്ങൾ,ഒരു സെറ്റ് കമ്മൽ,വെള്ളിനാണയങ്ങൾ എന്നിവയാണ് കിട്ടിയത്.
സ്വർണ്ണം പൂശിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. നിധി തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. കൂടോത്രമെന്ന് ഭയന്ന് അകത്ത് കയറ്റിയില്ലെന്ന് നിധി കണ്ടെത്തിയ തൊഴിലാളി സുലോചന മനോരമ ന്യൂസിനോട് പറഞ്ഞു. മുക്കാല്‍ അടി താഴ്ചയില്‍ കുഴിച്ചപ്പോള്‍ തന്നെ നിധി കണ്ടെത്തി. ബോംബെന്ന് കരുതിയെങ്കിലും ധൈര്യം സംഭരിച്ച് തുറന്നുനോക്കിയെന്നും സുലോചന പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍