കുടുംബ പ്രശ്നം: ബസ് യാത്രക്കിടെ യാത്രക്കാരി ബസ്സിൽ വെച്ച് വിഷം കഴിച്ചു
വൈത്തിരി: ബസ് യാത്രക്കിടെ യാത്രക്കാരി ബസ്സിൽ വെച്ച് വിഷം കഴിച്ചു. ഇന്ന് വൈകീട്ട് കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുളള കെ എസ്ആർടിസി ബസിലെ യാത്രക്കാരിയായ കോഴിക്കോട് സ്വദേശിനിയാണ് വിഷം കഴിച്ചത്.
കുടുംബ പ്രശ്ത്തെ തുടർന്ന് ബന്ധുവീട്ടിലേക്ക് പുറപ്പെട്ട ഇവർ യാത്ര മധ്യേ ചുരത്തിൽ വെച്ച് കൈവശം സൂക്ഷിച്ച കുപ്പിയിലുണ്ടായിരുന്ന വിഷമെടുത്ത് കുടിക്കുകയായിരുന്നു. തുടർന്ന് ബസ്സിനുള്ളിൽ കീടനാശിനിയുടെ ദുർഗന്ധം പരന്നതോടെ കണ്ടക്‌ടർ ബസ് യാത്രക്കാരോട് ആരെങ്കിലും വളമോ കീടനാശിനിയോ കയ്യിൽ കരുതിയിട്ടുണ്ടോയെന്ന് ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ വൈത്തിരി എത്താറായപ്പോഴേക്കും യാത്രക്കാരി സീറ്റിൽ കുഴഞ്ഞു വീഴുകയും താൻ വിഷം കഴിച്ചെന്ന കാര്യം സഹയാത്രികരോട് പറയുകയും ചെയ്‌തു. ഉടൻ തന്നെ ബസ് ഡ്രൈവർ ബസ് നേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയെ ചികിത്സിച്ച് വരുന്നതായും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍