ബസ് സർവീസ് പുനരാരംഭിച്ചു
താമരശ്ശേരി :ദേശീയപാതയിലും, സംസ്ഥാനപാതയിലും ബസ് ഓടിത്തുടങ്ങി.
കോഴിക്കോട് >വയനാട് .താമരശ്ശേരി കൊയിലാണ്ടി എന്നിവിടങ്ങളിലേക്കാണ് ഇന്ന് ബസ് സർവീസുകൾ പൂർണമായി പുനസ്ഥാപിച്ചത്. ഇന്നലെ റോഡിൽ പലയിടത്തും വെള്ളം കയറിയതിനാൽ വാഹന ഗതാഗതം നിർത്തിവച്ചിരുന്നു.
നിലവിൽ താമരശ്ശേരി ചുരത്തിൽ യാത്രാ തടസ്സങ്ങളൊന്നുമില്ല. ചുരത്തിലെ റോഡിൽ ഒരു ഭാഗത്ത് ചെറിയ വിള്ളലുണ്ടായതിനാൽ വലിയ വാഹനങ്ങൾ നിയന്ത്രണങ്ങളോടെയാണ് കടത്തി വിടുന്നത്. അനാവശ്യ യാത്രക്കാരെ കടത്തിവിടില്ല. നിരവിൽപ്പുഴ-കുറ്റ്യാടി ചുരം വഴി ഗതാഗത തടസ്സങ്ങളിലില്ല. തലശ്ശേരി റോഡിൽ പേര്യ ചുരം വരെ തടസ്സങ്ങളില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍