സൈന്യത്തിന് നിർണായക സൂചന: ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ
ലോറിയുടെ ലോക്കേഷൻ പുറത്ത് വിട്ട് സേന
കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. നിർണായക സൂചനകൾ ലഭിച്ചെന്ന് വിവരം. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.
തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍