പി ടി എ ജനറൽ ബോഡിയും രക്ഷാകർത്ത സംഗമവും നടന്നു.

കട്ടിപ്പാറ : ജി എൽ പി സ്കൂൾ വി ഒ ടി വാർഷിക ജനറൽ ബോഡിയും രക്ഷാകർത്ത സംഗമവും പി ടി എ പ്രസിഡന്റ് അഷ്‌റഫ്‌ പി വി യുടെ അധ്യക്ഷതയിൽ ചേർന്നു.  കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ്: പ്രസിഡന്റ് സാജിത ഇസ്മായിൽ യോഗം ഉൽഘടനം ചെയ്തു.  മുജീബ് മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു .സംഷീർ എ പി , രിഫായത്ത് കെ ടി എന്നിവർ സംസാരിച്ചു. 

ശേഷം സംഷീർ എ പി പി ടി എ പ്രസിഡന്റായും അഷ്‌റഫ്‌ പി വി വൈസ് പ്രസിഡന്റായും പുതിയ കമ്മറ്റി നിലവിൽ വന്നു. എം പി ടി എ ചെയർ പേഴ്സൺ ആയി റഫീദ മുജീബ് ടി എം, വൈസ് ചെയർമാൻ ഷാലിമ പി കെ  , എസ് എം സി ചെയർമാനായി രിഫായത്ത് കെ ടി എന്നിവരെ തിരഞ്ഞെടുത്തു .
യോഗത്തിൽ പ്രധാനധ്യാപകൻ അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതവും ഹസ്ന ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍